Travancore Devaswom Board to deposit its gold and silver assets to reserve bank bonds| Keralakaumudi

2 Просмотры
Издатель
കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് പലിശ വരുമാനം മുതൽക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോർഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. വെള്ളിയുൾപ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും ഇത്തരത്തിൽ പുരോഗമിക്കുന്നു. ഇതിനു പുറമെ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മൂവായിരത്തോളം ഏക്കർ സ്ഥലത്ത് ദേവഹരിതം കാർഷിക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷിയാണ് ചെയ്യുന്നത്. നെല്ല്്, മരച്ചീനി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്കു പുറമെ ക്ഷേത്രാവശ്യങ്ങൾക്കുള്ള പുഷ്പകൃഷിയും ആരംഭിച്ചിട്ടുണ്ട്.
ഈ സീസൺ മുതൽ ശബരിമലയിലെ പ്രസാദങ്ങളായ അരവണ, അപ്പം എന്നിവ തപാൽ വകുപ്പുമായി സഹകരിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം നിർവഹിച്ചു. ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 27 പ്രമുഖ ക്ഷേത്രങ്ങളിൽ വഴിപാടുകൾ ബുക്ക് ചെയ്യാനും കാണിക്കയർപ്പിക്കാനും ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതെ സമയം ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീർത്ഥാടകർക്ക് അനുമതി നൽകാൻ ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോകത്തിൽ തീരുമാനം. ദര്ശനത്തിനെത്താൻ സാധിക്കാത്തവർക്ക് ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും.. അടച്ചിട്ടതുമൂലം ശബരിമലയിൽ ഉണ്ടായ വരുമാന നഷ്ടം നികത്താൻ വിവിധ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെറ്റെന്നിയിട്ടുണ്ട്. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് പ്രസാദമടങ്ങുന്ന കിറ്റ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് നിലവിൽ വന്നു. . അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നാളെ (നവംബർ 6) മുതൽ ബുക്കിംഗ് തുടങ്ങും. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക.
ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്‌സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടർക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര - പമ്പ, എരുമേലി - പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീർത്ഥാടകർ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
ശബരിമലയിലെത്തുന്ന തീർത്ഥാടകർ 24 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർത്ഥാടർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീർത്ഥാടകർ ആന്റിജൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.
പോലീസിന്റെ ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ അനുവദിക്കൂ. ഈ വിവരങ്ങൾ തീർത്ഥാടകരെ അറിയിക്കുന്നതിന് ഓരോ സംസ്ഥാനവും നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഓരോ ദിവസവും ശബരിമലയിൽ ദർശനം നടത്തുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ ആയിരവും അവധി ദിവസങ്ങളിൽ രണ്ടായിരവും മണ്ഡല മകരവിളക്ക് ദിവസങ്ങളിൽ 5000 തീർത്ഥാടർക്കും പ്രവേശനം നൽകും. ഹൈക്കോടതി അനുവദിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് ദർശനം നടത്താൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
പത്തിനും അറുപതിനുമിടയിൽ പ്രായമുള്ളവർക്കാണ് ഈ സീസണിൽ ശബരിമലയിൽ അനുമതിയുള്ളത്. 60 - 65 വയസിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. പമ്പാ നദിയിൽ സ്‌നാനം അനുവദിക്കില്ല. പകരം ഷവർ സംവിധാനം ഏർപ്പെടുത്തും. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിരി വയ്ക്കാൻ അനുമതിയില്ല. ആയുഷ്മാൻ ഭാരത് കാർഡുകളുള്ളവർ കൈയിൽ കരുതണം.
പതിനഞ്ചിൽ താഴെ തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. തീർത്ഥാടകരെ ഇറക്കിയ ശേഷം വാഹനം നിലയ്ക്കലിലെത്തണം. മറ്റുള്ളവർക്കായി നിലയ്ക്കലിൽ നിന്ന് കെ. എസ്. ആർ. ടി. സി സർവീസ് നടത്തും.
ശബരിമലയിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് തമിഴ്‌നാട്ടിൽ വ്യാപക പ്രചാരണം നൽകിയതായി തമിഴ്‌നാട് ദേവസ്വം മന്ത്രി സെവ്വൂർ രാമചന്ദ്രൻ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ. വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി വിക്രം കപൂർ, കർണാടക ദേവസ്വം സെക്രട്ടറി മഹേശ്വര റാവു, തെലങ്കാന സെക്രട്ടറി അനിൽകുമാർ, ആന്ധ്രപ്രദേശ് സെക്രട്ടറി ശിരിജ ശങ്കർ, പോണ്ടിച്ചേരി സെക്രട്ടറി മഹേഷ് എന്നിവർ സംബന്ധിച്ചു.
Категория
Сеть и интернет
Комментариев нет.